റമദാനിൽ മക്കയിൽ ഉംറ തീർത്ഥാടകരെ വരവേൽക്കാൻ ഒരുക്കം തുടങ്ങി
റിയാദ്: റമദാനിൽ ഉംറ തീർഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ഹജ്ജ്, ഉംറ സഹമന്ത്രി അബ്ദുൽ ഫത്താഹ് മുശാത് പറഞ്ഞു. തീർഥാടകരുടെ യാത്രക്ക് എഴുനൂറോളം ബസുകളുണ്ടാകും. ഒരോ യാത്രയ്ക്കും ശേഷം ബസുകൾ അണുമുക്തമാക്കുക, സാമൂഹിക അകലം പാലിച്ചുള്ള ഇരുത്തം തുടങ്ങിയവക്ക് വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഉംറ സീസണിലേക്ക് വേണ്ട അടിസ്ഥാന ആരോഗ്യ നിബന്ധനകൾ നിശ്ചയിച്ചിട്ടുണ്ട്. മക്ക ഹറമിലെ മുഴുവൻ ജീവനക്കാർക്കും കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടുണ്ട്. തീർഥാടകരുടെ എണ്ണം റമദാനിൽ വർധിപ്പിക്കും.