24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 96,982 പേര്‍ക്ക്; 446 മരണവും
രാജ്യത്ത് 24 മണിക്കൂറിനിടെ 96,982 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളില്‍ 47,288 എണ്ണവും മഹാരാഷ്ട്ര സംസ്ഥാനത്ത് നിന്നാണ്. 1,26,86,049 പേര്‍ക്കാണ് രാജ്യത്താകെ ഇതുവരെ കൊവിഡ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 446 പേര്‍ കൊവിഡ് രോഗം മൂലം രാജ്യത്ത് മരണപ്പെട്ടു. ഇതോടെ രാജ്യത്താകെ കൊവിഡ് മൂലം മരണമടഞ്ഞവരുടെ എണ്ണം 1,65,547 ആയി. 7,88,223 സജീവ കൊവിഡ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്.
അതേസമയം ഒരു വര്‍ഷത്തിലേറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട്. ശക്തമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണവിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. എന്നാല്‍ രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ പുരോഗമിക്കുന്നത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നു. 8,31,10,926 പേര്‍ രാജ്യത്ത് ഇതുവരെ കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ സ്വീകരിച്ചു.