Tuesday, January 7, 2025
Gulf

ഉംറ തീര്‍ത്ഥാടകരില്‍ ഇതുവരെ കൊവിഡ് റിപോര്‍ട്ട് ചെയ്തില്ല; മസ്ജിദുല്‍ ഹറാം

ദമ്മാം: ഉംറ തീര്‍ത്ഥാടകര്‍ക്കിടയില്‍ ഇതുവരേയും കൊവിഡ് 19 റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മസ്ജിദുല്‍ ഹറാം – മസ്ജിദുന്നബവി കാര്യാലയം അറിയിച്ചു. തീര്‍ത്ഥാടകരെ കൃത്യമായി നിരീക്ഷിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.

 

മസ്ജിദുല്‍ ഹറാമിന്റെ ഉപരിതലവും മറ്റും ദിവസേന പത്ത് തവണ അണുവിമുക്തമാക്കുന്നുണ്ട്. തീര്‍ത്ഥാടകരുടെ കൈകള്‍ ഇടയ്ക്കിടെ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്‍ കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ ഉംറ തീര്‍ത്ഥാടനം മുന്നോട്ട് പോവുന്നതായി അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *