പ്രവാസി യുവാവ് സൗദിയിലെ അബഹയില്‍ നിര്യാതനായി
പ്രവാസി യുവാവ് സൗദി അറേബ്യയിലെ അബഹയില്‍ നിര്യാതനായി. തമിഴ്നാട് സ്വദേശിയും ആലപ്പുഴയില്‍ താമസക്കാരനുമായ നൂറനാട് ശിവപ്രഭയില്‍ ശിവകുമാര്‍ ആണ് മരിച്ചത്. 46 വയസായിരുന്നു. അബഹ ടൗണില്‍ മരുന്ന് വാങ്ങാനെത്തിയപ്പോള്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലങ്കിലും രക്ഷിക്കാനായില്ല. 15 വര്‍ഷമായി അബഹയില്‍ ജോലി ചെയ്യുന്ന ശിവകുമാര്‍ ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ അവധിക്ക് പോയി വന്നത്.