മസ്ജിദുനബവിയിൽ പതിനഞ്ചു വയസിന് താഴെയുള്ളവർക്ക് റമദാനിൽ വിലക്ക്
ജിദ്ദ: പതിനഞ്ച് വയസിന് താഴെയുള്ളവരെ റമദാനിൽ മദീനയിലെ പ്രവാചക പള്ളിയിൽ പ്രവേശിപ്പിക്കില്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നിയന്ത്രണം.
തറാവീഹ് നമസ്‌കാരത്തിന്റെ സമയം കുറക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. തറാവീഹ് നമസ്‌കാരത്തിന് ശേഷം അരമണിക്കൂർ കൂടി മാത്രമേ പള്ളി തുറക്കൂ. പള്ളികളിൽ ഇഅ്തികാഫ് അനുവദിക്കില്ല.