സ്വർണവിലയിൽ വർധന
കൊച്ചി: തുടര്‍ച്ചയായ ഇടിവിനു ശേഷം സ്വര്‍ണ വിലയില്‍ കയറ്റം. പവന് 80 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,800 രൂപ.ഗ്രാമിന് പത്തു രൂപ കൂടി 4725 ആയി.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പവന്‍ വില 880 രൂപ കുറഞ്ഞിരുന്നു. അതേസമയം വരും ദിവസങ്ങളില്‍ വില കയറാനാണ് സാധ്യതയെന്ന് വിപണി വൃത്തങ്ങള്‍ പറയുന്നു. ഓഹരി വിപണിയിലെ അനിശ്ചിതത്വമാണ് ഇവര്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.