Saturday, October 19, 2024
Business

സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 320 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,120 രൂപ.ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 4640 ആയി.

തുടര്‍ച്ചയായി രണ്ടു ദിവസം വര്‍ധിച്ച സ്വര്‍ണ വില ഇന്നലെ 320 രൂപ കുറഞ്ഞിരുന്നു. ഇതാണ് ഇന്നു തിരിച്ചുകയറിയത്.

ചൊവ്വയും ബുധനും സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. പവന് എണ്‍പതു രൂപ വീതമായിരുന്നു വര്‍ധന.

Leave a Reply

Your email address will not be published.