സ്വർണ വിലയിൽ വൻ ഇടിവ്
സ്വര്‍ണ വിലയില്‍ വൻ ഇടിവ്. ഇന്ന് പവന് 960 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 37,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 4630 രൂപയാണ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണിത്.
കഴിഞ്ഞ ദിവസം ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില വ്യാഴാഴ്ച 400 രൂപ കുറഞ്ഞിരുന്നു. ജനുവരി ഒന്നിന് 37440 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില ഉയരുന്നതാണ് ദൃശ്യമായത്. അഞ്ചുദിവസം കൊണ്ട് ആയിരം രൂപയുടെ വര്‍ധനാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.