രാജസ്ഥാനിൽ 45കാരിയെ ബന്ദിയാക്കി കൂട്ട ബലാത്സംഗം ചെയ്തു
രാജസ്ഥാനിൽ 45 കാരിയെ ബന്ദിയാക്കി കൂട്ട ബലാത്സംഗം ചെയ്തു.ഒരു മാസത്തിലധികം ഇവരെ ബന്ദിയാക്കി. തോക്ക് ചൂണ്ടിയാണ് ഹരിയാനയിൽ നിന്ന് 45 കാരിയെ തട്ടിക്കൊണ്ടുപോയത്. യുവതിയെ ബലാത്സംഗം ചെയ്യുന്ന ദൃശ്യം ചിത്രീകരിച്ച് പ്രതികൾ പണം തട്ടി. സംഭവത്തിൽ ഹരിയാന പോലീസ് കേസെടുത്തു.
ജൂലായ് 27 ന് കാലിത്തീറ്റ ശേഖരിക്കാൻ വയലിലേക്ക് പോയപ്പോൾ മൂന്ന് പേർ കാറിൽ വന്ന് തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ദൃശ്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ കുടുംബം പ്രതികൾക്ക് മൂന്ന് ലക്ഷം രൂപ നൽകിയതിനെ തുടർന്ന് സെപ്റ്റംബർ ഒന്നിന് തന്നെ മോചിപ്പിച്ചതായും യുവതി പറഞ്ഞു.