Wednesday, January 8, 2025
Business

5ജി വരുന്നു; നിങ്ങളുടെ ഫോണില്‍ 5ജി ലഭിക്കുമോ എന്ന് എങ്ങനെ പരിശോധിക്കാം

5ജി സേവനങ്ങൾ അധികം വൈകാതെ തന്നെ ഇന്ത്യയിൽ ആരംഭിക്കും. ഈ മാസം അവസാനത്തോടെ എയര്‍ടെല്‍ 5ജി സേവനം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 4ജിയേക്കാള്‍ പത്തിരട്ടി വേഗതയായിരുക്കും 5ജിക്ക് ഉണ്ടാകുക. 5ജി പിന്തുണയുള്ള ഉപകരണങ്ങളില്‍ മാത്രമേ 5ജി നെറ്റ് വര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുകയുള്ളൂ.

ഇപ്പോൾ ഇറങ്ങുന്ന പല സ്മാർട്ട്ഫോണുകളിലും 5ജി കണക്ടിവിറ്റിയുണ്ട്. എന്നാൽ എല്ലാവരുടെയും ഫോണിൽ 5ജിയുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. നിങ്ങളുടെ ഫോണില്‍ 5ജി കണക്റ്റിവിറ്റി ഉണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?

ഫോണിൽ 5 ജി സപ്പോർട്ട് ചെയ്യുമോ എന്നറിയാൻ എളുപ്പമാണ്.വാങ്ങിയ ഫോണിന്റെ സവിശേഷതകള്‍ ഓണ്‍ലൈനില്‍ പരിശോധിക്കുന്നതാണ് ഏളുപ്പമുള്ള കാര്യം. വിശ്വസനീയമായ ടെക്ക് വെബ്‌സൈറ്റുകളിലോ ഫോണ്‍ ബ്രാന്‍ഡിന്റെ തന്നെ വെബ്‌സൈറ്റിലോ ഫോണിലെ കണക്റ്റവിറ്റി ഓപ്ഷനുകള്‍ എന്തെല്ലാം ആണെന്ന വിവരങ്ങള്‍ ഉണ്ടാവും.

ആൻഡ്രോയിഡ് ഫോൺ സെറ്റിങ്‌സിൽ സിം ആൻഡ് നെറ്റ്വർക്ക്സ് സൈറ്റിങ്‌സ് സന്ദർശിച്ചാൽ പ്രിഫേർഡ് നെറ്റ്വർക്ക് ടൈപ്പ് ഓപ്ഷനിൽ 2ജി, 3ജി, 4ജി, 5ജി, എന്നിങ്ങനെയുള്ള ഓപ്ഷനുകൾ കാണാം. ഫോണിൽ 5ജി കണക്റ്റിവിറ്റിയും കുറഞ്ഞത് 4ജി സിംകാർഡും ഉണ്ടെങ്കിൽ മാത്രമേ ഈ ലിസ്റ്റിൽ 5ജി കാണിക്കുകയുള്ളൂ. ഇപ്പോഴത്തെ 4ജി സിമ്മുകൾ ഉപയോഗിച്ച് തന്നെ 5ജി നെറ്റ് വർക്ക് ഉപയോഗിക്കാൻ കഴിയും.

നിലവില്‍ ലഭ്യമായ 4ജി സിമ്മുകള്‍ ഉപയോഗിച്ച് തന്നെ 5ജി നെറ്റ് വര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും. 3ജിയില്‍നിന്ന് 4ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്തത് പോലെ സിംകാര്‍ഡ് 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ടി വരില്ല. അത് ആവശ്യമെങ്കില്‍ അതാത് ടെലികോം സേവന ദാതാക്കള്‍ അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *