Sunday, December 29, 2024
Kerala

തിരുവനന്തപുരം മെഡിക്കൽ കോളജിൽ കിടപ്പ് രോഗികൾക്കുള്ള പാൽ വിതരണം മിൽമ ഇന്ന് നിർത്തും

മിൽമ ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ കിടപ്പ് രോഗികൾക്കുള്ള പാൽ വിതരണം നിർത്തും.1 കോടി 19 ലക്ഷം രൂപ കുടിശിക അടക്കാത്തത് കൊണ്ടാണ് പാൽ വിതരണം അവസാനിപ്പിച്ചത്. മെയ് 22 മുതലുള്ള കുടിശികയാണ് മിൽമയ്ക്ക് ലഭിക്കാനുള്ളത്. വകുപ്പ് മന്ത്രിയുടെ ഭാഗത്ത് നിന്നുള്ള ഇടപെടൽ ഉണ്ടായിട്ടില്ല.

മെഡിക്കൽ കോളജിൽ കിടത്തി ചികിത്സയ്ക്കുന്ന രോഗികൾക്കാണ് എല്ലാ ദിവസവും ഒരു നേരം പാൽ നൽകിയിരുന്നത്. 500 മില്ലി ലിറ്ററിന്റിന്റെ ആയിരം പാക്കറ്റുകളാണ് വിതരണം ചെയ്തുവരുന്നത്.

മെയ് 22 മുതലുള്ള കുടിശിക അടക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് സൂപ്രണ്ട് ഉൾപ്പെടുള്ളവർക്ക് 5 തവണ കത്ത് അയച്ചിരുന്നു. കത്തിന് ഒരു പ്രതികരണവും ലഭിച്ചില്ല. തുടർന്നാണ് നടപടി. നേരത്തെ ബ്രെഡ് വിതരണവും മെഡിക്കൽ കോളജിൽ നടന്നിരുന്നു അതും ഇപ്പോൾ ലഭിക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *