സ്വര്‍ണവിലയില്‍ കുത്തനെ ഉയര്‍ച്ച; വീണ്ടും 44,000 കടന്നു
സംസ്ഥാനത്ത് കുത്തനെ ഉയര്‍ന്ന് സ്വര്‍ണവില. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 40 രൂപ ഉയര്‍ന്ന് 5510 രൂപയിലേക്ക് എത്തി. ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപ വര്‍ധിച്ച് 4568 രൂപയിലേക്കെത്തി.
പവന് 320 രൂപ വര്‍ധിച്ച് 44,080 രൂപയിലാണ് ഇന്ന് സ്വര്‍ണത്തിന്റെ വ്യാപാരം നടക്കുന്നത്. ഏഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലയുണ്ടാകുന്ന ചാഞ്ചാട്ടമാണ് കേരളത്തിലെ സ്വര്‍ണമാര്‍ക്കറ്റിലും പ്രതിഫലിക്കുന്നത്. ഇന്നലെ 280 രൂപ കുറഞ്ഞിരുന്നു. ഒരാഴ്ചയ്ക്കിടെ 720 രൂപയാണ് ആകെ കുറഞ്ഞത്.
അതേസമയം കേരളത്തില്‍ വെള്ളിവിലിയില്‍ ഇന്ന് മാറ്റമില്ല. 22 കാരറ്റ് ഒരു ഗ്രാം വെള്ളിക്ക് 40 രൂപ കൂടി 5510 രൂപയും 18 കാരറ്റ് ഒരു ഗ്രാമിന് 35 രൂപ വര്‍ധിച്ച് 4568 രൂപയിലുമെത്തി.