വിശ്രമത്തിന് ശേഷം വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില
അന്താരാഷ്ട്ര വിപണിയില്‍ വീണ്ടും സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഔണ്‍സിന് 1771 ഡോളര്‍ വരെയെത്തിയതിനാല്‍ കേരളത്തില്‍ ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. കഴിഞ്ഞ രണ്ട് ദിവസമായി വിലയില്‍ മാറ്റമില്ലാതെ ഗ്രാമിന് 4820 രൂപയും പവന് 38560 രൂപയുമായിരുന്നു.
ഇന്ന് സംസ്ഥാനത്ത് സ്വര്‍ണം ഗ്രാമിന് 35 രൂപ വര്‍ധിച്ചു. 22 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 4855 രൂപയായി. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ വര്‍ധിച്ച് 38,840 രൂപയിലേക്കുമെത്തി.