സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്കോ? ഇന്നും വന്‍ വര്‍ധനവ്
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ഔണ്‍സിന് 1906 വരെ സ്വര്‍ണവില ഉയര്‍ന്നതോടെ കേരളത്തില്‍ ഇന്നും സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ ഗ്രാമിന് 30 രൂപ കൂടി 5245 രൂപയും പവന് 41960 രൂപയുമായിരുന്നു വിപണി നിരക്ക്.
ഒരു ഇന്ന് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപയുടെയും പവന് 560 രൂപയുടെയും വര്‍ധനവാണുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 5315 രൂപയാണ് വിപണി വില. പവന് 42,520 രൂപയിലേക്കുമെത്തി വ്യാപാരം പുരോഗമിക്കുന്നു.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയരുന്നതിനിടെ ഇന്നത്തെ വില സര്‍വകാല റെക്കോര്‍ഡ് ഭേദിക്കുമെന്നാണ് സൂചന. അഞ്ച് ദിവസങ്ങള്‍ കൊണ്ട് മാത്രം സ്വര്‍ണത്തിന് സംസ്ഥാനത്ത് 1800ഓളം രൂപയുടെ വര്‍ധനവാണുണ്ടായിട്ടുള്ളത്.