ഫോണിന് ചുറ്റും ഡിസ്‌പ്ലേ, 108 എംപി ക്യാമറയും: പുതിയ ഫോണിനായി ഷാവോമി…
എംഐ ആൽഫ സ്മാർട്ഫോണിനെ പോലെ ചുറ്റും ഡിസ്പ്ലേയും 108 എംപി ക്യാമറയുമുള്ള പുതിയ സ്മാർട്ഫോണിന് പേറ്റന്റ് സ്വന്തമാക്കി ചൈനീസ് സ്മാർട്ഫോൺ ബ്രാന്റായ ഷാവോമി. ജനുവരിയിൽ സമർപ്പിച്ച പേറ്റന്റ് രേഖയിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
രൂപകൽപന അനുസരിച്ച് ഫോണിന് പിന്നിലേക്ക് നീളുന്ന ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഇതുവഴി ഫോണിന്റെ പിൻഭാഗത്തായി ഒരു ഡിസ്പ്ലേ കൂടി ലഭ്യമാവും.
പവർ ബട്ടൻ മാത്രമാണ് ഫിസിക്കൽ കീ ആയി ഉണ്ടാവുക. പവർ ബട്ടനും രണ്ടാമത്തെ മൈക്കും മുകളിലുണ്ടാവും. ഫോണിന് താഴെ സ്പീക്കർ, പ്രധാന മൈക്ക്, യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിവയുണ്ടാവും.
എഐ ജിപിയു, 5ജി മോഡം, അപ്പേർച്ചർ മാറ്റാൻ സാധിക്കുന്ന 108 മെഗാപിക്സലിന്റെ ഒരു ലെൻസ് പോലുള്ള ഫീച്ചറുകളാണ് ഈ പുതിയ രൂപകൽപനയിൽ ഉണ്ടാവുക.
അതേസമയം ഇത് കേവലം പേറ്റന്റ് രേഖയിലെ വിവരങ്ങൾ മാത്രമാണ്. ഇത് ഉൽപാദനത്തിനെത്തുമോ എന്ന് കാത്തിരുന്ന് കാണാം.