മഹാരാഷ്ട്രയില്‍ കൊറോണ ബാധിതര്‍ വര്‍ദ്ധിക്കുന്നു; മുംബൈയില്‍ ഇന്നലെ മാത്രം 1,337 പുതിയ രോഗികള്‍
മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. വെള്ളിയാഴ്ച മാത്രം 7,862 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗ ബാധിതരുടെ എണ്ണം 2,38.461 ആയി ഉയര്‍ന്നു. 226 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 9,803 ആയി. 1,32,625 പേരാണ് ഇതുവരെ രോഗമുക്തരായത്.
മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മുംബൈയിലാണ്.1,337 പുതിയ കേസുകളാണ് മുംബൈയില്‍ ഇന്നലെമാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം 90,461 ആയി. മുംബൈക്ക് പുറമെ താനെ,പൂനെ,പാല്‍ഘര്‍ എന്നിങ്ങനെയാണ് കൊറോണ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത മറ്റ് ജില്ലകൾ