സ്വര്‍ണം കുറഞ്ഞ നിരക്കില്‍ തന്നെ; ഇന്നത്തെ വിലയറിയാം…
തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില കുറഞ്ഞ നിരക്കായ 43880-ല്‍ തന്നെ തുടരുകയാണ്. 5485 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. 4548 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില. സെപ്തംബര്‍ 9 മുതല്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയാണ്
യുഎസ് ഡോളര്‍ കഴിഞ്ഞ ആറ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത് വിപണിയില്‍ സ്വര്‍ണവില ഇടിയുന്നതിന് കാരണമായി. കുറച്ച് കാലമായി വിപണിയില്‍ വലിയ ചാഞ്ചാട്ടങ്ങളുണ്ടായിട്ടില്ല.
സംസ്ഥാനത്ത് സാധാരണ വെള്ളിയുടെ വില ഗ്രാമിന് ഒരു രൂപയെന്ന നിരക്കില്‍ വര്‍ധിച്ചിട്ടുണ്ട്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 103 രൂപയാണ് ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ ഇന്നത്തെ വില.