വീണ്ടും കുതിച്ച് സ്വര്‍ണവില; ഇന്നത്തെ വിലയറിയാം…
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കൂടി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്. ഇന്ന് 160 രൂപയുടെ വര്‍ധനവാണ് ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5605 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില ഇപ്പോള്‍ 44840 രൂപയായി ഉയര്‍ന്നിരിക്കുകയാണ്.
18 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ വില 4665 രൂപയാണ്. ഇന്നലത്തെ വിലയില്‍ നിന്ന് 15 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇന്നലെയും ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയാണ് വര്‍ധിച്ചത്.
അതേസമയം സംസ്ഥാനത്തെ വെള്ളിവില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 81 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.