സ്വര്‍ണവില ഇടിഞ്ഞു; ഇന്നത്തെ വിലയറിയാം…
മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷം സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് ഇടിഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 5505 രൂപയിലേക്കെത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 44040 രൂപയാണ് വിപണി വില.
ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 5515 രൂപയായിരുന്നു. 44120 രൂപയായിരുന്നു ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു പവന്‍ സ്വര്‍ണവില ഈ ആഴ്ച 43960 രൂപ വരെ താഴ്ന്നിരുന്നു. ഓഗസ്റ്റ് മൂന്ന്, നാല് തിയതികളിലാണ് സ്വര്‍ണവില ഇത്രയും താഴ്ന്നിരുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
ഡോളറിലെ ഏറ്റക്കുറച്ചിലുകളും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കേന്ദ്രബാങ്കുകള്‍ സ്വീകരിക്കുന്ന നടപടികളുമാണ് വിപണിയില്‍ സ്വര്‍ണവിലയുടെ ചാഞ്ചാട്ടത്തിന് കാരണം. അതേസമയം സംസ്ഥാനത്തെ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയ്ക്ക് 78 രൂപ എന്ന നിലയിലാണ് വിപണിയില്‍ വില്‍പ്പന പുരോഗമിക്കുന്നത്.