Thursday, October 17, 2024
National

പാർലമെന്റ് പ്രത്യേക സമ്മേളനം; ജീവനക്കാർക്ക് വസ്ത്രത്തിൽ താമര, പുരുഷന്മാർക്ക് താമര ചിഹ്നം പ്രിന്റ് ചെയ്ത ഷർട്ട്; മാറ്റത്തിനൊരുങ്ങി കേന്ദ്രം

പാർലമെന്റ് പ്രത്യേക സമ്മേളനം ഗണേശ ചതുർത്ഥി ദിവസം സിറ്റിംഗ് പുതിയ മന്ദിരത്തിൽ. പ്രത്യേക പൂജകൾ നടത്തുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആദ്യ ദിനം സിറ്റിംഗ് പഴയ മന്ദിരത്തിലാകും.

എം പി മാർ ഓർമ്മകൾ പങ്കുവയ്ക്കും. കൂടാതെ വസ്ത്രത്തിലും പരിഷകരണങ്ങൾ ഉണ്ടാകും. ലോക് സഭ, രാജ്യസഭ സെക്രട്ടേറിയറ്റ് ജീവനക്കാർക്കാണ് വസ്ത്ര രീതിയിലും പരിഷ്‌കരണം ഏർപ്പെടുത്തുക.

വസ്ത്രത്തിൽ താമര, പുരുഷന്മാർക്ക് താമര ചിഹ്നം പ്രിന്റ് ചെയ്ത ഷർട്ട്. ജീവനക്കാർക്ക് പ്രത്യേക പെരുമാറ്റ പരിശീലനം. സുരക്ഷ ഉദ്യോഗസ്ഥർക്ക് കമാൻഡോ പരിശീലനം ഉണ്ടാകും. 5 ദിവസമാണു പ്രത്യേക സമ്മേളനം നടക്കുന്നത്. സെപ്റ്റംബർ 18നു പഴയ മന്ദിരത്തിൽ തുടങ്ങി 19നു വിനായക ചതുർഥി ദിനത്തിൽ പുതിയ മന്ദിരത്തിലേക്കു മാറും.

പുതിയ മന്ദിരത്തിലെ ആദ്യ സമ്മേളനമെന്ന നിലയിൽ ഗ്രൂപ്പ് ഫോട്ടോ എടുക്കുമെന്നും അറിയിച്ചു.സെഷനിൽ അഞ്ച് സിറ്റിങ്ങുകൾ ഉണ്ടായിരിക്കുമെന്നും താത്ക്കാലിക കലണ്ടറിനെ കുറിച്ച് അംഗങ്ങളെ പ്രത്യേകം അറിയിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. പതിനേഴാം ലോക്‌സഭയുടെ പതിമൂന്നാം സമ്മേളനം 2023 സെപ്റ്റംബർ 18 തിങ്കളാഴ്ച ആരംഭിക്കുമെന്ന് അംഗങ്ങളെ അറിയിക്കുന്നുവെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് അറിയിച്ചു.

Leave a Reply

Your email address will not be published.