കേരളത്തിൽ സ്വർണവിലയിൽ വർധന
കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഒരു പവന് സ്വർണത്തിന്റെ വില 240 രൂപ വർധിച്ച് 44560 രൂപയായി ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന്റെ വില 5570 രൂപയായി. കഴിഞ്ഞ ദിവസം കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് രേഖപ്പെടുത്തിയത് 5540 രൂപയായിരുന്നു. ഒരു പവനാകട്ടെ 44320 രൂപയും.
ഏപ്രിൽ അഞ്ചാം തിയതിയാണ് കേരളത്തിൽ സ്വാര്തന വില ലോക റെക്കോർഡിലേക്ക് കുതിച്ചുയരുന്നത്. അന്ന് സ്വർണ വില തലേ ദിവസത്തേക്കാൾ ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർധിച്ച് ഗ്രാമിന് 5625 രൂപയും പവന് 45000 രൂപയുമായി. ചെറിയ ചാച്ചാട്ടങ്ങൾ ഒഴിവാക്കിയാൽ ഈ മാസം സ്വർണവില കുതിപ്പിൽ തന്നെയാണ് തുടരുന്നത്. അമേരിക്കയിലെ ബാങ്ക് തകർച്ചയുടെ പശ്ചാത്തലത്തിൽ കൂടുതൽ നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടാൻ തീരുമാനിച്ചതാണ് സ്വർണവിലയുടെ പെട്ടെന്നുള്ള കുതിപ്പിന് കാരണമായത്.