ക്രൈസ്‌തവ ഭവനങ്ങൾ സന്ദർശിക്കുന്നത് തുടരും, ബിജെപി കൊണ്ടുവരുന്നത് പോസറ്റീവ് പൊളിറ്റിക്‌സാണ്: കെ സുരേന്ദ്രൻ
വിചാരധാര ഉയർത്തിയുള്ള വിമർശനങ്ങളിൽ മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു . ശ്രീനാരായണ ഗുരുവിനെ ബൂർഷ്വാ സന്യാസി എന്നാണ് ഇ എം എസ് വിളിച്ചത്. സിപിഐഎം അതിൽ ഉറച്ച് നിൽക്കുന്നുണ്ടോ എന്ന് സുരേന്ദ്രൻ ചോദിച്ചു. ക്രൈസ്‌തവ ഭവനങ്ങൾ സന്ദർശിക്കുന്നത് തുടരുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയമല്ല സന്ദർശനത്തിന് പിന്നിൽ. ജനങ്ങൾക്കിടയിൽ പ്രധാനമന്ത്രിയോടുള്ള വിശ്വാസ്യത വർധിച്ചു.
മോദിജിയുടെ വികസന നേട്ടങ്ങൾ കേരളത്തിലെ ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത നേടിക്കൊണ്ടിരിക്കുകയാണ്. മതന്യുന പക്ഷങ്ങളെ വോട്ട് ബാങ്കായി കണക്കാക്കിയ രണ്ട് മുന്നണികൾക്കും അത് നഷ്ടപ്പെടുന്നുവെന്ന വേവലാതിയാണ്.യഥാർത്ഥത്തിൽ ക്രൈസ്‌തവ സമൂഹത്തെ അവഗണിച്ചത് കോൺഗ്രസും സിപിഐഎമുമാണ്.
ബിഷപ്പുമാരെ നികൃഷ്ട ജീവിയെന്ന് വിളിച്ചിട്ടില്ല. ബിഷപ്പ് ഹൗസിൽ ആക്രമണം നടത്തിയത് ബിജെപിയല്ല. ഇരകളോടൊപ്പം നിന്നിട്ടുള്ളത് ബിജെപി മാത്രമാണ്. ബിജെപി കൊണ്ടുവരുന്നത് പോസറ്റീവ് പൊളിറ്റിക്‌സാണ്. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട പൊളിറ്റിക്‌സാണ് ബിജെപി കൊണ്ടുവരുന്നത് എന്നും സുരേന്ദ്രൻ പറഞ്ഞു.
കേരളത്തില്‍ ബിജെപി ഭരണം വരണമെന്നാണ് ക്രൈസ്തവരുടെ ആഗ്രഹമെന്ന് കെ സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. ബിജെപി ഭരണത്തില്‍ സുരക്ഷിതരായിരിക്കും എന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. മോദിയില്‍ ക്രൈസ്തവര്‍ക്കുള്ള വിശ്വാസം ഇരട്ടിച്ചുവെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു. ‘ക്രൈസ്തവര്‍ വലിയ പിന്തുണയാണ് നല്‍കുന്നത്. കേരളത്തില്‍ ബിജെപി ഭരണം വരണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ഈ പിന്തുണ കണ്ട് ഇരുമുന്നണികള്‍ക്കും ഹാലിളകിയിരിക്കുകയാണ്. മോദിയുടെ സ്‌നേഹ യാത്രയ്ക്ക് പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങള്‍ ഇല്ല’, സുരേന്ദ്രന്‍ പറഞ്ഞു.