രണ്ടാം ദിനവും സ്വർണവിലയിൽ നേരിയ ഇടിവ്; ഗ്രാമിന് 10 രൂപ കുറഞ്ഞു
തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5580 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 44,640 രൂപയുമായി. 18 കാരറ്റിന്റെ സ്വർണത്തിനും ഗ്രാമിന് 10 രൂപ കുറഞ്ഞ് 4655 ആയി.
അന്താരാഷ്ട്ര സ്വർണ വില നേരിയ തോതിൽ കുറഞ്ഞപ്പോൾ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും, വൻകിട നിക്ഷേപകരും സ്വർണം വാങ്ങി കൂട്ടുകയും ചെയ്തതോടെ സ്വർണ വില വലിയ തോതിൽ വർദ്ധിക്കുകയായിരുന്നു. യുഎസ് ഫെഡറൽ റിസർവ്വിന്റെ നിലപാടുകളായി ഇന്നലെ പുറത്തു വന്ന സാമ്പത്തികം, ട്രഷറി ആദായം എന്നീ ഡേറ്റകൾ സ്വർണ വില ഉയരാൻ കാരണമായി.
കേരളത്തിൽ ഏപ്രിൽ അഞ്ചിനാണ് സ്വർണവില സർവകാല റെക്കോർഡിലേക്ക് ഉയർന്നത്. അന്ന് സ്വർണ വില തലേ ദിവസത്തേക്കാൾ ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർധിച്ച് ഗ്രാമിന് 5625 രൂപയും പവന് 45000 രൂപയുമായി.