സ്വർണവില കുതിച്ചുയർന്നു; സംസ്ഥാനത്തെ ഇന്നത്തെ വിലയറിയാം
തുടർച്ചയായ മൂന്ന് ദിവസവും സ്വർണവില ഇടിഞ്ഞതിന് ശേഷം ഇന്ന് കുതിച്ചുയർന്നു. 960 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 38280 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുകയാണ്. സാധാരണവെള്ളിയുടെ വില 65 രൂപയും ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയുമാണ്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 800 രൂപയുടെ ഇടിവായിരുന്നു സ്വർണവിലയിലുണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 120 രൂപ കൂടി. അതായത് 4785 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില. 95 രൂപയുടെ വർധനവോടെ 18 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 3950 രൂപയായി കൂടി.