സ്വര്‍ണവില ഇടിഞ്ഞു; ഇന്നത്തെ നിരക്കുകള്‍ അറിയാം…
സംസ്ഥാനത്ത് ഉയര്‍ന്നുനിന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. സ്വര്‍ണം പവന് 120 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. റെക്കോര്‍ഡിലേക്ക് സ്വര്‍ണവില കുതിക്കുന്നതിനിടെയാണ് വിലയിടിവ് ഉണ്ടാകുന്നത്. ഇതോടെ സംസ്ഥാനത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44120 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 5515 എന്ന നിരക്കിലും 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4568 എന്ന നിരക്കിലുമാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്
ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്നലത്തെ വില. ഇന്നലെ ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചിരുന്നത്. ഒരു ഗ്രാമിന് 5530 രൂപയും പവന് 44,240 രൂപയുമായിരുന്നു ഇന്നലത്തെ നിരക്കുകള്‍. തിങ്കളാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 44,160 രൂപയായിരുന്നു വില.
അതേസമയം സംസ്ഥാനത്തെ വെള്ളിയുടെ വില ഗ്രാമിന് ഒരു രൂപ എന്ന നിരക്കില്‍ വര്‍ധിച്ചിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് 81 രൂപയാണ് നല്‍കേണ്ടത്. ഹാള്‍മാര്‍ക്ക് വെള്ളിവില മാറ്റമില്ലാതെ തുടരുകയാണ്. 103 രൂപയാണ് ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില.