മാറ്റമില്ലാതെ സ്വര്‍ണ വില
സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വര്‍ണവിലയില്‍ മാറ്റമില്ല. തിങ്കളാഴ്ച സ്വര്‍ണം പവന് 80 രൂപയും ഗ്രാമിന് പത്ത് രൂപയും കുറഞ്ഞിരുന്നു. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 4980 രൂപയും പവന് 39840 രൂപയുമായാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്.
ഒരു ഗ്രാം വെള്ളിക്ക് ഗ്രാമിന് 73 രൂപയാണ് വില. എട്ട് ഗ്രാമിന് 584 രൂപയുമാണ് നിലവിലെ നിരക്ക്. അതേസമയം പത്ത് ഗ്രാം വെള്ളിക്ക് 730 രൂപയാണ് നിരക്ക്.