തിരുവനന്തപുരം നഗരത്തിൽ വൻ തീപിടിത്തം. വഴുതക്കാട് MP അപ്പൻ റോഡിൽ ഡി.പി.ഐ ജംഗ്‌ഷനിൽ അലങ്കാര മത്സ്യ ടാങ്ക് ഗോഡൗണിലാണ് തീ പടർന്നു പിടിച്ചത്. തിരുവനന്തപുരം ഫയർ സ്റ്റേഷനിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ എൻജിനുകൾ എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. സമീപത്തെ വീടുകളിൽ തീ ആളിപ്പടരുന്നതിൽ ആശങ്ക.