ഇടുക്കിയിൽ പതിനാറര ലിറ്റർ വിദേശ മദ്യവുമായി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ. ഉപ്പുതറ മാട്ടുതാവളം ബ്രാഞ്ച് സെക്രട്ടറിയാണ് പിടിയിലായത്. മാട്ടുതാവളം സ്വദേശി മങ്ങാട്ടുശേരിയിൽ രതീഷിനെയാണ് പീരുമേട് എക്സൈസ് ആണ് പിടികൂടിയത്. ചില്ലറ വില്പനക്ക് വാങ്ങി സൂക്ഷിച്ചിരുന്നതാണ് വിദേശ മദ്യം.