Thursday, January 9, 2025
Kerala

ഭാരത്‌ ജോഡോ യാത്രയുടെ വിജയത്തിന് പിന്നിലെ ചാലക ശക്തി കെ.സി വേണുഗോപാൽ; ടി സിദ്ദിഖ്

ഭാരത്‌ ജോഡോ യാത്രയുടെ വിജയത്തിനു പിന്നിലെ ചാലക ശക്തി കെ.സി വേണുഗോപാലാണെന്ന് ടി സിദ്ദിഖ് എം.എൽ.എ. 12 സംസ്ഥാനങ്ങളും രണ്ട്‌ കേന്ദ്രഭരണ പ്രദേശവും 75 ജില്ലകളും 4008 കിലോ മീറ്ററുകളും 135 ദിവസവും പിന്നിട്ട് ഭാരത് ജോഡോ യാത്ര കശ്മീരിന്റെ മഞ്ഞ്‌ വീഴ്ചയിൽ അവസാനിച്ചിരിക്കുന്നു. അവസാനിച്ചു എന്നത്‌ സാങ്കേതിക പദം മാത്രമാണെന്ന് ഓർക്കുക. ഇതൊരു പുതിയ തുടക്കമാണെന്ന് ടി സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു.രാഹുൽ ഗാന്ധിയെ വാനോളം പുകഴ്ത്താൻ എതിരാളികൾ പോലും തയ്യാറായതും നാം കണ്ടു.

കേരളത്തിൽ നിന്നടക്കം കോൺഗ്രസിനെ സ്നേഹിക്കുന്നവരും രാഷ്ട്രീയ എതിരാളികളും കെ.സി വേണുഗോപാലിനെ പരിഹസിച്ചു. എന്നാൽ യാത്രയുടെ അവസാനം കെ.സി വേണുഗോപാൽ എന്ന കോൺഗ്രസ്‌ രാഷ്ട്രീയക്കാരൻ ആരാണെന്നും അദ്ദേഹത്തിന്റെ മികവ്‌ എന്താണെന്നും ഇന്ത്യൻ രാഷ്ട്രീയ ലോകം തിരിച്ചറിഞ്ഞെന്ന് സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു.

സോഷ്യൽ മീഡിയയിൽ അടക്കം കെ.സിയെ അപമാനിച്ചവരും കഴിവ്‌ കെട്ടവൻ എന്ന് പറഞ്ഞവരും ഇപ്പോൾ യാത്രയെ പുകഴ്ത്തുന്ന തിരക്കിലാണ്. എന്നാൽ കെ.സി വേണുഗോപാലിനെ കുറിച്ച്‌ അവർ ഓർത്തോ? തിരുത്തിപ്പറയാൻ പലരും അന്തസ്സ്‌ കാണിക്കണമെന്ന് പറയാതെ വയ്യെന്നും ടി സിദ്ദിഖ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *