Tuesday, January 7, 2025
National

‘ഇന്ത്യയെ ഒരു സാമ്പത്തിക സൂപ്പർ പവർ ആക്കുന്ന ബജറ്റ്’; യോഗി

2023-24 ലെ കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘ന്യൂ ഇന്ത്യ’ എന്ന കാഴ്ചപ്പാട് ഉൾക്കൊള്ളുന്നതാണ് രണ്ടാം മോദി സർക്കാരിൻ്റെ സമ്പൂർണ ബജറ്റ്. രാജ്യത്തിന്റെ അഭിവൃദ്ധിയും 130 കോടി ഇന്ത്യക്കാരുടെ ഉന്നമനവുമാണ് ബജറ്റ് ലക്ഷ്യമിടുന്നതെന്നും യോഗി ട്വിറ്ററിൽ കുറിച്ചു.

ദരിദ്രർ, കർഷകർ, യുവാക്കൾ, സ്ത്രീകൾ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റുന്നതാണ് ബജറ്റ്. ഇന്ത്യയെ ഒരു സാമ്പത്തിക സൂപ്പർ പവർ ആക്കുന്നതിൽ ഈ ബജറ്റ് ഒരു നാഴികക്കല്ലായി മാറുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ കേന്ദ്ര ബജറ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തുവന്നു. എല്ലാ വിഭാഗത്തിനും വേണ്ടിയുള്ള ബജറ്റ്. കാർഷിക മേഖലയ്ക്ക് ഡിജിറ്റൽ സഹായവും സ്ത്രീശാക്തീകരണം ഉറപ്പ് നൽകുന്ന ബജറ്റുമാണ്. വ്യവസായ മേഖലയ്ക്ക് വായ്‌പ സഹായം ലഭ്യമാക്കുന്നുണ്ട്. മധ്യവർഗത്തിന് വലിയ സഹായം ബജറ്റിലൂടെ ലഭ്യമാകുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *