Saturday, October 19, 2024
Kerala

കാസർകോട് വൻ മദ്യവേട്ട; 1890 ലിറ്റർ സ്പിരിറ്റും 1323 ലിറ്റർ ഗോവൻ മദ്യവുമായി ഒരാൾ പിടിയിൽ

കാസർകോട്ടെ നീലേശ്വരത്ത് വൻ സ്പിരിറ്റ് വേട്ട. ലോറിയിൽ കടത്തുകയായിരുന്ന 1,890 ലിറ്റർ സ്പിരിറ്റും 1,323 ലിറ്റർ ഗോവൻ മദ്യവുമാണ് പിടിച്ചെടുത്തത്. എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെടുത്തത്.

ഗോവയിൽ നിന്ന് തൃശൂരിലേക്ക് പെയിന്റുമായി പോവുകയായിരുന്ന ലോറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റും മദ്യവും. സംഭവത്തിൽ ലോറി ഡ്രൈവർ മഞ്ചേരി സ്വദേശി സൈനുദ്ദീനെ കസ്റ്റഡിയിൽ എടുത്തു.

Leave a Reply

Your email address will not be published.