നാദാപുരത്ത് ബൈക്ക് യാത്രക്കാർക്ക് കടന്നൽ കുത്തേറ്റു; ഒരാളുടെ പരുക്ക് ഗുരുതരം
കോഴിക്കോട് നാദാപുരത്ത് ബൈക്ക് യാത്രക്കാർക്ക് കടന്നൽ കുത്തേറ്റു. ചാലിൽ അമ്മത് ( 62) മരുതൂർ കുഞ്ഞബ്ദുള്ള (65 ) എന്നിവർക്കാണ് കുത്തേറ്റത്. ഇതിൽ കുഞ്ഞബ്ദുള്ളയുടെ പരുക്ക് ഗുരുതരമാണ്.
നാദാപുരം വരിക്കോളി കരയിൽ കനാൽ പരിസരത്ത് വൈകുന്നേരം അഞ്ച് മണിയോടെ സംഭവം.
നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി ഇവരെ വടകര ജില്ലാശുപത്രിയിലേക്കു മാറ്റി.