ബംഗാളിലെ ബരാക്‌പൊരയിൽ ബോംബേറ്; നാല് പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം
ബിജെപി-തൃണമൂൽ കോൺഗ്രസ് സംഘർഷം തുടരുന്ന ബരാക്‌പൊരയിൽ ബോംബേറ്. ഭട്പാര മേഖലയിലാണ് ബോംബേറുണ്ടായത്. നാല് പേർക്ക് സ്‌ഫോടനത്തിൽ പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
സംഘർഷ സ്ഥലങ്ങളിൽ ഗവർണർ ജഗദീപ് ധാൻകർ സന്ദർശനം നടത്തുന്നതിനിടെയാണ് ബരാക്‌പൊരയിൽ ബോംബേറുണ്ടായത്. ഇന്നലെ രാത്രിയോടെ ഒരു സംഘം സംഘർഷമുണ്ടാക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ചില വീടുകൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തു.