വിഴിഞ്ഞത്ത് നടപ്പാലം തകർന്നുവീണ് ആറ് സ്ത്രീകൾക്ക് പരുക്ക്; മൂന്ന് പേരുടെ നില ഗുരുതരം
തിരുവനന്തപുരം വിഴിഞ്ഞത്ത് നടപ്പാലം തകർന്നുവീണ് തൊഴിലുറപ്പ് തൊഴിലാളികളായ ആറ് സ്ത്രീകൾക്ക് പരുക്ക്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്
ഗുരുതരമായി പരുക്കേറ്റ ഷീജ, ഷിബി, ശ്രീദേവി എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശശികല, ശാന്ത എന്നിവരെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. കാലപ്പഴക്കത്തെ തുടർന്ന് ഉപയോഗിക്കാതിരുന്ന നടപ്പാലത്തിൽ വിശ്രമിക്കുമ്പോൾ ഇത് തകർന്നുവീഴുകയായിരുന്നു.