Friday, January 10, 2025
World

മെക്‌സിക്കോയിലെ ജയിലിൽ വെടിവയ്പ്; 14 പേർ കൊല്ലപ്പെട്ടു, 24 തടവുകാർ ജയിൽ ചാടി

മെക്‌സിക്കോയിലെ ജയിലിനുള്ളിലുണ്ടായ വെടിവയ്പിൽ പതിനാല് പേർ കൊല്ലപ്പെട്ടു. പത്ത് സുരക്ഷാ ജീവനക്കാരും നാല് തടവുകാരുമാണ് കൊല്ലപ്പെട്ടത്. വെടിവയ്പിനിടെ 24 തടവുകാർ ജയിലിൽ നിന്ന് രക്ഷപ്പെട്ടു. മെക്‌സിക്കോയിലെ വടക്കൻ നഗരമായ സ്യൂഡാൻവാറസിലെ ജയിലിലാണ് വെടിവയ്‌പുണ്ടായത്. തോക്കുധാരികളായ സംഘം ജയിലിനുള്ളിൽ കടന്ന് വെടിയുതിർത്തെന്നാണ് റിപ്പോർട്ട്.

തടവുകാരെ കാണാൻ പുറത്തുനിന്നെത്തിയവരുടെ കൂട്ടത്തിൽ നുഴഞ്ഞുകയറിയ സംഘമാണ് ആക്രമണം നടത്തിയത്. അക്രമി സംഘം ആയുധങ്ങളടങ്ങിയ വാഹനങ്ങളുമായിട്ടാണ് ജയിൽ പരിസരത്തെത്തിയതെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *