പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും കൊലക്കേസ് പ്രതി ജയിൽ ചാടി
തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ടു. തൂത്തുക്കുടി സ്വദേശി ജാഹിർ ഹുസൈനാണ്(48) ജയിൽ ചാടിയത്. 2017ൽ കൊലക്കേസുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആളാണ് ജാഹിർ ഹുസൈൻ
ചൊവ്വാഴ്ച രാവിലെയാണ് ജാഹിർ ജയിൽ ചാടിയ വിവരം അധികൃതർ അറിയുന്നത്. ജയിൽ മതിലിനോട് ചേർന്ന അലക്കു യന്ത്രത്തിലായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്. ഇയാൾക്കായി തെരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്.