കണ്ണൂര്‍ സര്‍വകലാശാല വി.സി. പുനർനിയമനത്തിനെതിരായ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
കണ്ണൂര്‍ സര്‍വകലാശാല വി.സി. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിനെതിരായ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ചാൻസലർ കൂടിയായ ഗവർണർക്ക് അടക്കം ഈ കേസിൽ സുപ്രിംകോടതി നോട്ടീസ് അയച്ചിരുന്നു. ചാൻസലർക്ക് പുറമെ സംസ്ഥാന സർക്കാർ, കണ്ണൂർ സർവകലാശാല, വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ എന്നിവരാണ് എതിർ കക്ഷികൾ.
കണ്ണൂർ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യം ചെയ്ത് സുപ്രിംകോടതിയെ സമീപിച്ചത്. ചട്ടങ്ങൾ ലംഘിച്ചാണ് പുനർനിയമനം നടത്തിയത് എന്ന് ഹർജിക്കാരുടെ വാദം.
പുനർനിയമന ഉത്തരവിൽ ഒപ്പിടാൻ ചാൻ സിലർ ആയ ഗവർണർക്ക് മേൽ സമ്മർദ്ദം ഉണ്ടായതായും വാദിഭാഗം ആരോപിയ്ക്കുന്നു. ജസ്റ്റിസുമാരായ അബ്ദുൽ നസീർ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.