ഡോളറിനെതിരെ ശക്തിപ്രാപിക്കുന്നതിൽ റെക്കോർഡിട്ട് രൂപ
ഡോളറിനെതിരെ ശക്തിപ്രാപിക്കുന്നതിൽ രൂപ റെക്കോർഡിട്ടു. വെള്ളിയാഴ്ച ഡോളറിനെതിരെ 71 പൈസയോളമാണ് രൂപ ശക്തിപ്രാപിച്ചത്. വെള്ളിയാഴ്ച രൂപയുടെ വില ഡോളറിന് 81.40 രൂപയിൽ നിന്നും 80.69 രൂപയായി മാറി.
നാല് വർഷത്തിനിടെ ഇത്രയും വലിയ നേട്ടം ഡോളറിനെതിരെ രൂപ നേടുന്നത് ഇതാദ്യമാണ്. വ്യാഴാഴ്ചയും രൂപയ്ക്ക് ഏഴ് പൈസയുടെ മൂല്യം വർധിച്ചിരുന്നു. അടുത്ത ദിവസങ്ങളിൽ വീണ്ടും ഡോളർ സൂചിക കുറഞ്ഞേക്കുമെന്ന പ്രതിക്ഷയിലാണ് ഇന്ത്യ.
കറൻസി മോണിറ്ററിംഗ് ലിസ്റ്റിൽ നിന്ന് അമേരിക്ക രൂപയെ മാറ്റി. യു.എസ് ഡിപ്പാർട്ട്മെന്റ് ഒഫ് ട്രഷറിയുടെതാണ് നടപടി.
ഇന്ത്യ, ഇറ്റലി, മെക്സിക്കോ, തായ്ലാൻഡ്, വീയറ്റ്നാം എന്നീ രാജ്യങ്ങളുടെ കറൻസികളെയാണ് കറൻസി മോണിറ്ററിംഗ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയത്. ഡോളറിനെതിരെ രൂപ ശക്തി പ്രാപിക്കുന്നതിനിടെയാണ് സുപ്രധാന നടപടി.