Saturday, October 19, 2024
National

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം; എൻസിആർ മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിരോധനം

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം. ദീപാവലിക്ക് ശേഷം കാറ്റിന്റെ വേഗത കുറഞ്ഞതും സമീപ സംസ്ഥാനങ്ങളിൽ വിള അവശിഷ്ടങ്ങൾ കത്തിക്കുന്നതും അന്തരീക്ഷ മലിനീകരണ തോത് ഉയരാൻ കാരണമായി. അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെ ഡൽഹി എൻസിആർ മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിരോധനം. സെൻട്രൽ വിസ്റ്റ അടക്കമുള്ള ദേശീയ പദ്ധതികൾ ഒഴികെയുള്ളവയ്ക്കാണ് നിരോധനം.

കഴിഞ്ഞ ദിവസം ആനന്ദ് വിഹാർ, നരേല , അശോക് വിഹാർ ,ജഹാൻഗീർ പുരി എന്നിവിടങ്ങളിൽ വായു നിലവാര സൂചിക 400 കടന്ന് ഗുരുതരാവസ്ഥയിലെത്തി.താപനില 14 വരെ താഴ്ന്നു.

നിയന്ത്രണങ്ങൾ മറികടന്ന് എൻസിആറി ലും ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലും വിള അവശിഷ്ടങ്ങൾ കത്തിക്കുന്നത് സ്ഥിതി ഗുരുതരമാക്കി. വയലുകൾ കത്തിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാരുകൾ അവർത്തിച്ചു. മലിനീകരണം കുറക്കാൻ റെഡ് ലൈറ്റിൽ വാഹനങ്ങൾ ഓഫ് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന റെഡ് ലൈറ്റ് ഓൺ ഗാഡി ഓഫ് ക്യാമ്പയിന് ഗവർണർ ഉടൻ അനുമതി നൽകണമെന്ന് കെജ് രിവാൾ സർക്കാർ ആവശ്യപ്പെട്ടിരുന്നു.

 

Leave a Reply

Your email address will not be published.