കോഴിക്കോട് ബേപ്പൂർ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ചാലിയത്ത് അപകടത്തിൽപ്പെട്ടു. പുലർച്ചെ മൂന്നരയോടെയാണ് അപകടത്തിൽപെട്ടത്.
ബോട്ടിൽ നാലു ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു ഉണ്ടായിരുന്നത്. അപകടത്തിൽ ഒരാൾക്ക് പരുക്കുപറ്റി. എന്നാൽ പരുക്ക് ഗുരുതരമല്ല. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.