വായു മലിനീകരണം രൂക്ഷം: ഡൽഹിയിൽ സ്‌കൂളുകളും കോളജുകളും അടച്ചു, നിർമാണ പ്രവൃത്തികൾക്കും വിലക്ക്
വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിലെ സ്‌കൂളുകളും കോളജുകളും അടച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സ്‌കൂളുകളും കോളജുകളും തുറക്കരുതെന്ന് എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ നിർദേശിച്ചു. സ്വകാര്യ സ്ഥാപനങ്ങൾ 50 ശതമാനം വർക്ക് ഫ്രം ഹോം നടപ്പാക്കണം
ട്രക്കുകൾക്കും പത്ത് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്കും ഡൽഹി നഗരത്തിൽ ഓടാൻ അനുമതിയില്ല. നിർമാണ പ്രവൃത്തികൾക്ക് ഈ മാസം 21 വരെ വിലക്കേർപ്പെടുത്തി. സർക്കാർ നടത്തുന്ന അടിയന്തര പ്രധാന്യമുള്ള നിർമാണ പ്രവൃത്തികൾക്ക് മാത്രം അനുമതി നൽകിയിട്ടുണ്ട്. ഹരിയാന, രാജസ്ഥാൻ, യുപി സർക്കാരുകളും നിർദേശം പാലിക്കണം.