ലഹരിക്കെതിരെ ‘ശ്രദ്ധ’ മുന്നേറ്റം നടത്തി: ലിൻ്റോ ജോസഫ് എം.എൽ.എ
കൊടിയത്തൂർ: ലഹരിക്കെതിരെ വളരെ മുമ്പേ തന്നെ ശ്രദ്ധ ശ്രദ്ധേയമായ കാൽവെപ്പുകൾ നടത്തിയെന്ന് തിരുവമ്പാടി എം.എൽ.എ ശ്രീ.ലിൻ്റോ ജോസഫ് പറഞ്ഞു.നിർധനയായ കുടുംബത്തിന് ശ്രദ്ധ നിർമ്മിച്ചു നൽകിയ വീടിൻ്റെ ഉൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ താക്കോൽദാനം നിർവ്വഹിച്ച ചടങ്ങിൽ കൊടിയത്തൂർ ഖാദി എം.എ അബ്ദുസ്സലാം ആമുഖഭാഷണം നടത്തി.
വീടിൻ്റെ പ്രമാണങ്ങൾ ‘ശ്രദ്ധ’ ചെയർമാൻ സി.ബീ രാൻ കുട്ടി മാസ്റ്റർ കുടുംബത്തിന് കൈമാറി. കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.ഷംലൂലത്ത്.വി അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർമാരായ ടി.കെ.അബൂബക്കർ ,ഫസലുറഹ്മാൻ എന്നിവരും വിവിധ പാർട്ടികളെ പ്രതിനിധീകരിച്ചു കൊണ്ട് സി.പി.ചെറിയ മുഹമ്മദ്, ഗിരീഷ് കാരക്കുറ്റി, ഷംസുദ്ദീൻ ചെറുവാടി, കെ.ടി.മൻസൂർ, റസാഖ് കൊടിയത്തൂർ, എ.പി.അബുട്ടി, ഇല്ലക്കണ്ടി അസീസ് മാസ്റ്റർ എന്നിവരും സംസാരിച്ചു.
ശ്രദ്ധയുടെ വീട് നിർമ്മാണത്തിൽ വിവിധ സേവനങ്ങൾ ചെയ്ത ഷഫീറലി കാരക്കുറ്റി, എ.എം.ബി നൗഷാദ്, എ.പി.അബുട്ടി എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു.
ചടങ്ങിൽ കെ.എം മുനവ്വിർ സ്വാഗതവും റഷീദ് കുയ്യിൽ നന്ദിയു൦ പറഞ്ഞു.