Saturday, April 12, 2025
National

മാനനഷ്ടക്കേസ്: സല്‍മാന്‍ ഖാന് ഇടക്കാലാശ്വാസം അനുവദിക്കില്ലെന്ന് കോടതി

യൂട്യൂബ് ചാനലിലൂടെ അയല്‍വാസി അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് നടൻ സൽമാൻ ഖാൻ സമർപ്പിച്ച മാനനഷ്ടക്കേസ് ബോംബെ ഹൈക്കോടതി വിധിപറയാൻ മാറ്റി. കേസിൽ ഇടക്കാല ഇളവ് നൽകാൻ കോടി വിസമ്മതിച്ചു. സൽമാൻ ഖാന്റെ ഫാം ഹൗസിന് സമീപം താമസിക്കുന്ന കേതൻ കക്കറിനെതിരെ നൽകിയ കേസിൽ സിവിൽ കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

മുംബൈയിലെ മലാഡ് നിവാസിയായ കേതൻ കക്കറിനെതിരെ ബോളിവുഡ് നടൻ സൽമാൻ ഖാൻ ഏതാനും മാസങ്ങൾക്ക് മുമ്പ് മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. പൻവേലിൽ സൽമാന്റെ ഫാംഹൗസിന് സമീപം കേതന് സ്ഥലമുണ്ട്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെ കേതൻ തന്നെ അപകീർത്തിപ്പെടുത്തുകയും തനിക്കെതിരെ ഇത്തരം നിരവധി പോസ്റ്റുകൾ ഇട്ടെന്നും അത് പ്രകോപനപരവും അപമാനകരവുമാണെന്ന് സൽമാൻ ആരോപിക്കുന്നു. ഷോയുടെ ഭാഗമായ മറ്റ് രണ്ട് പേരെയും ഇതേ കേസിൽ കക്ഷികളാക്കി.

ഇതിന് പുറമെ ഗൂഗിൾ, യൂട്യൂബ്, ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ കമ്പനികളെയും കക്ഷിചേർത്തു. എന്നാൽ സൽമാൻ ഖാൻ്റെ ഫാം ഹൗസിൽ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടക്കുന്നുടെന്നാണ് കേതൻ കക്കറിറിൻ്റെ ആരോപണം. ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട സൽമാൻ തന്റെ ഫാം ഹൗസിന് സമീപമുള്ള ഗണേശ ക്ഷേത്രം പിടിച്ചെടുക്കാൻ ശ്രമിക്കുന്നതായും കക്കാട് പറഞ്ഞു. കേസിൽ സെഷൻസ് കോടതിയിൽ നിന്ന് പോലും സൽമാൻ ഖാന് ഇളവ് ലഭിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *