മരിയാര്‍ പൂതം പിടിയിൽ
കൊച്ചി:കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍ പൂതം പിടിയിലായി. എറണാകുളം നോര്‍ത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. മോഷണശ്രമത്തിനിടെ നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.ഇന്നു പുലര്‍ച്ചെ നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടില്‍ മോഷണത്തിന് കയറിയപ്പോഴാണ് പിടിയിലായത്. രാത്രി ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാരന്‍ മോഷ്ടാവിനെ കണ്ടു.
തുടര്‍ന്ന് മരിയാര്‍പൂതവും വീട്ടുകാരനും തമ്മില്‍ മല്‍പ്പിടുത്തമുണ്ടായി. ഇതിനിടെ മരിയാര്‍പൂതം കയ്യിലിരുന്ന വാക്കത്തി കൊണ്ട് വീട്ടുകാരനെ വെട്ടി. തലയ്ക്ക് സാരമായി പരിക്കേറ്റു.
ഇതിനിടെ ബഹളം കേട്ട് അയല്‍വാസികള്‍ ഓടിക്കൂടി മരിയാര്‍പൂതത്തെ പിടിച്ചുകെട്ടി. പൊലീസിനെ വിളിച്ചുവരുത്തി മോഷ്ടാവിനെ കൈമാറിയിരുന്നു. കൊച്ചിയില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് മരിയാര്‍ പൂതം.