പോപ്പുലർ ഫ്രണ്ട് നേതാവ് എ. അബ്ദുൽ സത്താറിനെ അഞ്ച് ദിവസത്തേയ്ക്ക് എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു
യു.എ.പി.എ കേസിൽ പോപ്പുലർ ഫ്രണ്ട് നേതാവ് എ. അബ്ദുൽ സത്താറിനെ അഞ്ച് ദിവസത്തെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ കോടതിയുടേതാണ് നടപടി. വെള്ളിയാഴ്‌ച വരെയാണ് കസ്റ്റഡി അനുവദിച്ചത്. അബ്ദുൽ സത്താറിനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിടുകയായിരുന്നു.