യുവതിയെ ഉപദ്രവിക്കാൻ ശ്രമം, യുവാവ് പിടിയിൽ
കൊല്ലം: യുവതിയെ ലൈംഗീക ഉദ്ദേശത്തോടെ കടന്ന് പിടിച്ച് വസ്ത്രം കീറിയ ആള് പോലീസ് പിടിയിലായി. പരവൂര്‍ കൂനയില്‍ കോട്ടയത്ത് വീട്ടില്‍ സജീവ് (46) ആണ് പിടിയിലായത്.
കൂനയില്‍ സ്വദേശിനിയായ യുവതിയുടെ മക്കളെ സജീവിന്റെ മാതാവ് വഴക്ക് പറഞ്ഞ് കല്ലെടുത്ത് എറിഞ്ഞതിനെ യുവതി ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് അന്ന് രാത്രി സജീവ് യുവതിയുടെ വീട്ടിലെത്തി അസഭ്യം വിളിച്ച് കൈയ്യിലിരുന്ന വടി ഉപയോഗിച്ച് യുവതിയെ അടിയ്ക്കുകയും ലൈംഗീക ഉദ്ദേശത്തോടു കൂടി യുവതിയുടെ വസ്ത്രം വലിച്ച് കീറുകയും ചെയ്തു.
യുവതിയുടെ നിലവിളിയെ തുടര്‍ന്ന് പരിസരവാസികള്‍ വരുന്നത് കണ്ട് ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു. ഇയാളെ വീടിന് പരിസരത്ത് നിന്നും പോലീസ് പിടികൂടുകയായിരുന്നു.