വീണ്ടും കൊവിഡ് മരണം: മലപ്പുറത്ത് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. മലപ്പുറം തൂത സ്വദേശി മുഹമ്മദാണ് മരിച്ചത്. 85 വയസ്സായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു മുഹമ്മദ്. പ്രമേഹം, രക്തസമ്മർദം തുടങ്ങിയ പ്രശ്‌നങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നു
ഓഗസ്റ്റ് 17നാണ് മുഹമ്മദിനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രരിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസത്തോടെ ആരോഗ്യനില വഷളായിരുന്നു. മുഹമ്മദിന്റെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയിൽ ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 30 ആയി.