സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കണ്ണൂരിൽ ചികിത്സയിൽ കഴിഞ്ഞ കാസർകോട് സ്വദേശി
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് വീണ്ടും മരണം. കാസർകോട് മഞ്ചേശ്വരം വൊർക്കാടി സ്വദേശി പി കെ അബ്ബാസ് ആണ് മരിച്ചത്. 55 വയസ്സായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് കഴിഞ്ഞാഴ്ചയാണ് ഇദ്ദേഹത്തെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്. അബ്ബാസിന്റെ കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.