Saturday, October 19, 2024
World

ദക്ഷിണ സുഡാനില്‍ വിമാനം തകര്‍ന്ന് 17 മരണം

സുഡാൻ: ദക്ഷിണ സുഡാനില്‍ ചരക്ക് വിമാനം തകര്‍ന്ന് 17 പേര്‍ മരിച്ചു. തലസ്ഥാനമായ ജൂബയിലെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെയായിരുന്നു അപകടം.

പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.മരിച്ചവരില്‍ രണ്ടുപേര്‍ വിമാന ജീവനക്കാരാണ്. പണവും ഭക്ഷ്യവസ്തുക്കളും അടക്കം സാധനങ്ങളുമായി പോയ സൗത്ത് വെസ്റ്റ് ഏവിയേഷന്റെ വിമാനമാണ് തകര്‍ന്നത്.

അതേസമയം, വിമാനം തകര്‍ന്ന് വീണ് തീപടര്‍ന്നുകൊണ്ടിരിക്കെ സ്ഥലത്തെത്തിയ പലരും പണം മോഷ്ടിക്കാന്‍ തിക്കിത്തിരക്കിയെന്നാണ് റിപ്പോര്‍ട്ട്

Leave a Reply

Your email address will not be published.