Sunday, January 5, 2025
Wayanad

വിസ്‌ഡം യൂത്ത് ജില്ലാ സമ്മേളനം വെബ്‌കോൺ; ഇന്ന് വൈകിട്ട് 7-30 ന് മന്ത്രി കെ ടി ജലീൽ ഉദ്ഘാടനം നിർവഹിക്കും

കൽപ്പറ്റ – ” അതി ജീവനത്തിന് ആദർശ യൗവനം ” എന്ന പ്രമേയത്തിൽ വിസ്‌ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ” വെബ്‌കോൺ ” ജില്ലാ സമ്മേളനത്തിന്റെ ഉത്ഘാടനം ഓഗസ്റ്റ് 23 ഞായറാഴ്ച വൈകിട്ട് 7-30 ന്
ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ ന്യുനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ ടി ജലീൽ നിർവഹിക്കും സമ്മേളനത്തിന് ആശംസ അർപ്പിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഷം സാദ് ,യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ആരിഫ് എന്നിവർ സംസാരിക്കും .സമ്മേളനത്തിന് വ്യത്യസ്ത വിഷയങ്ങൾ അവതരിപ്പിച്ചുകൊണ്ട് സ്റ്റേറ്റ് നേതാക്കളായ അബ്ദുറഹിമാൻ അൻസാരി,റഷീദ് കുട്ടമ്പൂർ,വിസ്‌ഡം യൂത്ത് സംസ്ഥാന സെക്രട്ടറി താജുദ്ധീൻ സ്വലാഹി,ശുഹൈബ് മദീനി,മുസ്തഫ മദനി,
ത്വൽഹത് സ്വലാഹി,ജില്ലാ ഭാരവാഹികളായ ഷാഫി സ്വലാഹി ,അൻവർ സ്വലാഹി,
ഷഹീർ സ്വലാഹി ,സിയാദ് ബത്തേരി എന്നിവർ സംസാരിക്കും.സമ്മേളനത്തിന്റെ ഭാഗമായി
മണ്ഡലം പ്രമേയ സമ്മേളനവും ഓൺലൈൻ ക്വിസ് മത്സരവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *